അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണവും
ദേശീയ അവാർഡ് ദാനവും കോഴിക്കോട് നടന്നു
കോഴിക്കോട്: നാഷണൽ അസോസിയേഷൻ ഫോർ അറബിക് ലാംഗ്വേജിന്റെ (National Association for
Arabic Language) ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണവും ദേശീയ അവാർഡ്
ദാന ചടങ്ങും 2025 ഡിസംബർ 27 ശനിയാഴ്ച കോഴിക്കോട് എം.എസ്.എസ് (MSS) ഓഡിറ്റോറിയത്തിൽ
വെച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
കേരള എസ്.സി.ഇ.ആർ.ടി (SCERT) ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പാഠപുസ്തക രചയിതാക്കൾക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം വിതരണം ചെയ്യുകയും ചെയ്തു. അസോസിയേഷൻ ചെയർമാൻ പ്രൊഫ. ശൈഖ് മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ ദേശീയ അവാർഡുകൾ വിതരണം ചെയ്തു. ഡോ. നഖ്‌വ പർവേസ് അഹമ്മദ്, ഡോ. സഫീറുദ്ദീൻ എ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തി. ഡിജിറ്റൽ അറബിക് ടെക്സ്റ്റ് ബുക്കിന്റെ പ്രകാശനം സമഗ്ര ശിക്ഷ കോഴിക്കോട് ഡി.പി.സി ഡോ. എ.കെ അബ്ദുൽ ഹക്കീം നിർവഹിച്ചു. ചടങ്ങിൽ അസോസിയേഷൻ വൈസ് ചെയർമാൻ നൗഫൽ വി.പി അസോസിയേഷന്റെ വിഷൻ & മിഷൻ അവതരണം (Vision & Mission Presentation) നടത്തി. ഡോ. ജമാലുദ്ദീൻ ഫാറൂഖി ബ്ലോഗ് ലോഞ്ചിംഗും (Blog Launching), ഡോ. കുഞ്ഞു മുഹമ്മദ് പുലാവത്ത് 'ടെക്കി ടീച്ചേഴ്സിനെ' (Techie Teachers) ആദരിക്കലും നിർവഹിച്ചു. വിദ്യാർത്ഥികളായ ഗായകരെ എം. സഈദ് അസ്‌ലം ആദരിച്ചു.
ഭാഷാ സംഗമത്തില്‍ എ.എസ്.ഒ കേരള ഹാരിസ് ടി.പി, ഡോ. അബ്ദുൽ
ഹസീബ് മദനി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. അബ്ദുൽ മജീദ് മദനി, ഡോ.
ജമാലുദ്ധീന്‍ ഫാറൂഖി (റിട്ട.പ്രിന്‍സിപ്പാള്‍, WMO കോളേജ്
മുട്ടില്‍), ഡോ. അബ്ദുല്‍ ഹസീബ് മദനി, പ്രൊഫ. എം അബ്ദുല്ല സുല്ലമി, മന്‍സൂര്‍ മാടമ്പാട്ട് (ജനറല്‍ സെക്രട്ടറി, കെ.എ.ടി.എഫ്), മുഹമ്മദ്. എ
(റിട്ട. ഹെഡ് മാസ്റ്റര്‍, ZMHS പൂളമംഗലം, മലപ്പുറം),
ബുശൈറുദ്ധീന്‍ ശര്‍ഖി (ടെക്സ്റ്റ് ബുക്ക് കമ്മിറ്റി മെമ്പര്‍) തുടങ്ങി വിദ്യാഭ്യാസ-സാംസാരിക
രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി മുഹമ്മദ്
ത്വയ്യിബ് സുല്ലമി സ്വാഗതം പറയുകയും ഡിജിറ്റൽ എക്സ്പേർട്ടും അസോസിയേഷൻ മെമ്പറുമായ അനീസ്
കെ.എച്ച് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
നാഷണല്‍ അസോസിയേഷന്‍ ഫോര്‍ അറബിക് ലാംഗ്വേജ് കോഴിക്കോട്
സംഘടിപ്പിച്ച അറബി ഭാഷാ ദിനാചരണം എസ്.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ.ആര്‍.കെ ജയപ്രകാശ്
ഉദ്ഘാടനം ചെയ്യുന്നു.

No comments:
Post a Comment